കണ്ണൂർ: കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ച. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്. 48 വയസുകാരനായ ശശിധരൻ ശ്വാസകോശ അർബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായപ്പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാൾക്ക് കൊവിഡ് വന്നതോടെയാണ് ശശിധരനെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.