Asianet News MalayalamAsianet News Malayalam

പാഴ്സലില്‍ ഭക്ഷണം തയാറാക്കിയ സമയം രേഖപ്പെടുത്താനാകില്ല,അപ്രായോഗികമെന്ന്ഹോട്ടൽ ആന്‍റ് റെസ്റ്റോറന്‍റ്അസോസിയേഷന്‍

ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്.

canot label food prepared time on parcel ,says hotel and resaurant association
Author
First Published Jan 20, 2024, 4:18 PM IST

തിരുവനന്തപുരം: ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ  നിർദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടൽ ആന്‍റ്  റെസ്റ്റോറന്റ്  അസോസിയേഷൻ വ്യക്തമാക്കി.. ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്.മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത സമയ പരിധിക്കുളളിൽ കഴിക്കണമെന്ന നിര്‍ദേശം പാഴ്സലുകളിൽ പതിക്കുന്നുണ്ട്. ഭക്ഷ്യാ സുരക്ഷാ വകുപ്പിന്‍റെ  തീരുമാനം അപ്രായോഗികമാണെന്നും ഹോട്ടൽ ആന്‍റ്  റെസ്റ്റോറന്‍റ്  അസോസിയേഷൻ അറിയിച്ചു.

'ഷവർമയ്ക്ക് മാത്രമല്ല, ഊണിനും സ്‌നാക്ക്‌സിനും ബാധകം'; പാർസൽ ഭക്ഷണ ലേബലുകൾ നിർബന്ധമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഭക്ഷണം തയ്യാറാക്കിയ സമയം ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്ന ലേബലുകള്‍ പാര്‍സല്‍ ഭക്ഷണ കവറിന് പുറത്ത് നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കടകളില്‍ നിന്നും വില്‍പ്പന നടത്തുന്ന പാകം ചെയ്ത പാര്‍സല്‍ ഭക്ഷണത്തിന് ലേബല്‍ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കുവാന്‍ കമ്മീഷണര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കിയത്.  

ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും മാലിന്യ സംസ്കരണത്തില്‍ സര്‍ക്കാര്‍ സാങ്കേതിക പിന്തുണ നല്‍കും

Latest Videos
Follow Us:
Download App:
  • android
  • ios