അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരം: കിളിമാനൂരിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച അപകടത്തിൽ കാർ‌ ഓടിച്ച തിരുവല്ല സ്വദേശി ​ഗിരീഷ് കുമാർ (54) അറസ്റ്റിൽ. ഇയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. എയർ പോർട്ടിൽ പോയി മടങ്ങുന്ന വഴിയാണ് സംഭവം നടന്നത്. അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. നിയന്ത്രണം വിട്ട കാർ‌ രണ്ട് കാറുകളിലിടിച്ചതിന് ശേഷം സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരിയായ കിളിമാനൂർ സ്വദേശി അജിലയാണ് മരിച്ചത്. 

കിളിമാനൂരിൽ കാ‍ർ നിയന്ത്രണം വിട്ട് 2 കാറുകളിലിടിച്ച് സ്കൂട്ടറും ഇടിച്ച് തെറിപ്പിച്ചു, യുവതിക്ക് ദാരുണാന്ത്യം