കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയിൽ കാർ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചമ്പക്കര ആശ്രമം പടിയിൽ ആണ് അപകടം. ഇത്തരസംസ്ഥാനക്കാരനാണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അമിത വേഗത്തിൽ എത്തിയ വാഹനം നിയന്ത്രണം വിട്ടു കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കറുകച്ചാൽ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക്‌ പോയ വാഹനം ആണ്. എറണാകുളം രജിസ്ട്രേഷനിൽ ഉള്ള ഫോർച്യൂണർ കാർ ആണ് അപകടത്തിൽപെട്ടത്. മംഗലാപുരം സ്വദേശികൾ ആണ് കാറിൽ ഉണ്ടായിരുന്നത്. പത്തനംതിട്ടയിൽ ഒരു കല്ല്യാണത്തിന് പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. സ്വകാര്യ ഏജൻസിയിലെ സുരക്ഷ ജീവനക്കാർ ( ബൗൺസേസ്)ആണ് കാറിൽ ഉണ്ടായിരുന്നത്.കർണാടകയിലെ സിനിമ പ്രവർത്തകരുടെ സുരക്ഷ ജീവനക്കാരാണിവർ.