വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു
തൃശ്ശൂര്‍: വെഞ്ഞാറമൂട് കാർ നിയന്ത്രണം വിട്ട് കുഴിയിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഗോകുലം മെഡിക്കൽ കോളേജ് റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വീടിന്‍റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ഗോകുലം മെഡിക്കൽ കോളേജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം കാർ മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ കാർ ഡ്രൈവറെ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


