Asianet News MalayalamAsianet News Malayalam

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി തേടി കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി; മുഖ്യമന്ത്രിക്ക് കത്തയച്ചു

ചടങ്ങുകളിൽ 50 പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി നൽകണം. മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ ഇത് ആവശ്യമാണെന്നും മാർ ആലഞ്ചേരി.

cardinal mar george alencherry seeking permission to open church send letter to pinarayi vijayan
Author
Kozhikode, First Published May 16, 2020, 11:56 AM IST

കോഴിക്കോട്: ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി നൽകണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. 

ഇപ്പോഴത്തെ നിലയിൽ ലോക്ക് ഡൗൺ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർദ്ധിക്കുമെന്നും മാർ ജോർജ്ജ് ആലഞ്ചേരി കത്തിൽ പറയുന്നു. ആളുകളുടെ മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ ആരാധനാലയങ്ങൾ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പള്ളികളിലെ കുർബാന പോലുള്ള ചടങ്ങുകളും നമസ്‌ക്കാരങ്ങളും ക്ഷേത്ര ദർശനങ്ങളും നിർത്തിവച്ചിരിക്കുകയായിരുന്നു. പള്ളികളില്‍ അഞ്ച് പേരില്‍ കൂടുതല്‍ എത്തുന്നതിന് വിലക്കുണ്ടായിരുന്നു. അതേസമയം, ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് 20 പേര്‍ക്ക് പങ്കെടുക്കാൻ അനുമതിയുണ്ട്.
 

Follow Us:
Download App:
  • android
  • ios