കൊവിഡ് സെല്ലിലെ എഎസ്ഐ മോഹനനെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്.

വയനാട്: വയനാട്ടിൽ മദ്യപിച്ച് വാഹനമോടിച്ച കൊറോണ സെല്ലിലെ പൊലീസുകാരനെതിരെ കേസ്. കൊറോണ സെല്ലിലെ എഎസ്ഐ മോഹനനെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് കേണിച്ചിറ പൊലീസ് കേസെടുത്തത്. നാട്ടുകാരാണ് എഎസ്ഐയുടെ വാഹനം തടഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയില്‍ ഇയാള്‍ മദ്യപിച്ചതായി പറയുന്നുണ്ടെങ്കിലും പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. രക്ത പരിശോധന ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിഐ അറിയിച്ചു.