തിരുവനന്തപുരം:  കേന്ദ്ര നിയമമന്ത്രി രവിശങ്കർ‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശിതരൂർ നൽകിയ മാനനഷ്ട ഹർജിയിലാണ് കോടതി കേസെടുത്തത്. 

2018 ഓക്ടോബർ 28ന് രവിശങ്കർ പ്രസാദ് നടത്തിയ വാർത്താ സമ്മേളനത്തിൽ തരൂരിനെ കൊലയാളിയെന്ന് വിളിച്ചുവെന്നാണ് തരൂരിന്‍റെ പരാതി. ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ ശശിതരൂർ മൊഴി നൽകുകയും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച വാ‍ർത്താ സമ്മേളനത്തിൻറെ വീഡിയോ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിന്‍റെ തുടര്‍നടപടികളുടെ ഭാഗമായി വരുന്ന മെയ് രണ്ടിന് രവിശങ്കർ പ്രസാദിനോട് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം സിജെഎം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.