മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ പൊലീസിൽ പരാതി നൽകി കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സ്. കൊച്ചി പൊലീസ് കേസെടുത്തു. രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ചാണെന്ന് ഷാജന്‍ ചെയ്ത വീഡിയോയാണ് കേസിനാധാരം.

കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയക്കെതിരെ വീണ്ടും കേസ്. കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റേതാണ് പരാതി. സംഭവത്തിൽ കൊച്ചി പൊലീസ് കേസെടുത്തു. രാഹുല്‍മാങ്കൂട്ടം വിഷയത്തില്‍ താരയെ വിമര്‍ശിച്ചാണെന്ന് ഷാജന്‍ ചെയ്ത വീഡിയോയാണ് കേസിനാധാരം. വീഡിയോക്ക് താഴെ അശ്ലീല കമന്‍റുകള്‍ നിറഞ്ഞിരുന്നു. കമന്‍റിട്ട നാല് പേര്‍ക്കൊപ്പം ഷാജനും കേസില്‍ പ്രതി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.