തിരുവനന്തപുരം: സംസ്ഥാനത്തെ ഈസ്റ്റർ- വിഷു ആഘോങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാൻ കർശന പരിശോധന തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എല്ലാവർക്കും ഈസ്റ്റർ ആശംസ നേർന്നുകൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനം ആരംഭിച്ചത്. ഏത് പീഢാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതമുണ്ട് എന്നാണ് ഈസ്റ്റർ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

നാളെ ഈസ്റ്ററാണല്ലോ... അതിജീവനത്തിൻ്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റേതായ പ്രഭാതമുണ്ട് എന്നാണ് ഈസ്റ്റർ പഠിപ്പിക്കുന്നത്. ലോകം കൊവിഡ് 19 എന്ന പീഠനാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ മറികടക്കാനുള്ള കരുത്ത് കൂടിയാണ് ഈസ്റ്റർ നൽകുന്നത്. വൈഷമ്യഘട്ടമാണെങ്കിലും ഏവർക്കും ഈസ്റ്റർ ആശംസകൾ...

Read Also: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധ...