സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ്  സംസ്ഥാന സർക്കാർ  സെമിത്തേരി ബില്ലുമായി രംഗത്തെത്തിയത്. 

തിരുവനന്തപുരം: സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി. മറ്റ് ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് നിയമസഭാ സബ്‍ജക്ട് കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സെമിത്തേരി ബില്‍ എല്ലാ സഭകള്‍ക്കും ബാധകമാക്കുന്നതിനെ പ്രതിപക്ഷവും എതിര്‍ത്തിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സെമിത്തേരി ബില്ലുമായി രംഗത്തെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ശവമടക്കുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്-യാക്കോബായ തർക്കം സംഘർഷത്തിലേക്ക് കടന്നതോടെയാണ് ബില്ല് കൊണ്ടുവന്നത്. പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങൾക്ക് കുടുംബകല്ലറയുളള സെമിത്തേരിയിൽ തന്നെ മൃതദേഹം അടക്കം ചെയ്യാൻ ബില്ല് അനുമതി നൽകുന്നുണ്ട്. ശവമടക്ക് തടഞ്ഞാൽ ഒരു വർഷം വരെ തടവോ പതിനായിരം രൂപയോ ശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

എന്നാൽ ബിൽ യാക്കോബായ സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സർക്കാരിന്‍റെ ആസൂത്രിത നീക്കമെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. ബിൽ അവ്യക്തവും കൃത്യത ഇല്ലാത്തതുമാണെന്നായിരുന്നു സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആരോപണം.

Read More: ഓർത്തഡോക്സ് -യാക്കോബായ തർക്കം: സെമിത്തേരി ബിൽ സഭയിൽ: എതിർപ്പ്...