Asianet News MalayalamAsianet News Malayalam

പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയില്ല; കണ്ണൂര്‍ അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഉപേക്ഷിച്ചു

പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്ന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് അറിയിച്ചു.

central government denied cost guard academy in Azhikal
Author
Delhi, First Published Dec 2, 2019, 3:27 PM IST

ദില്ലി: കണ്ണൂർ അഴീക്കലിൽ കോസ്റ്റ് ഗാർഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി വേണ്ടെന്നുവെച്ചതായി പ്രതിരോധ മന്ത്രാലയം. എളമരം കരീം എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് മറുപടി പറയുകയായിരുന്നു. പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്ന് പ്രതിരോധ സഹമന്ത്രി അറിയിച്ചു.

കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കാന്‍ 2009 ലാണ് തീരുമാനമുണ്ടായത്. തുടര്‍ന്ന് സ്ഥലം2011-ല്‍ തന്നെ കൈമാറുകയും അന്നത്തെ പ്രതിരോധമന്ത്രി ഈ പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തിരുന്നു. അഴീക്കലില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അവിടെ നിന്ന് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മല സീതാരാമനെ കണ്ട് കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios