ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും സി എച്ച് നാഗരാജുവിനെ മാറ്റി

തിരുവനന്തപുരം: ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും സി എച്ച് നാഗരാജുവിനെ മാറ്റി. മോട്ടോർവാഹനവകുപ്പിൽ നിന്നും ഇന്‍റലിജൻസിലേക്കാണ് മാറ്റിയത്. സീനിയർ ഐജിയായ സ്പർജൻകുമാറാണ് പുതിയ ഗതാഗത കമ്മീഷണർ. എഐ ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന് കുടിശിക വരുത്തിയതു മുതൽ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടികള്‍ വരെ ഗതാഗതമന്ത്രിയുടെ ഓഫീസും കമ്മീഷണറും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പകരം ദക്ഷണി മേഖല ഐജിയായ ആർ നിശാന്തിനിയെ നിയമിച്ചു. ഇന്‍റലിജൻസിൽ നിന്നാണ് നിശാന്തിനിയെ ക്രമസമാധാന ചുമതലയിലേക്ക് നിയമിച്ചത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുളള ജില്ലകളുടെ മേൽനോട്ടമാണ് ഐജിക്കുള്ളത്.

YouTube video player