റിയാസിന് മറുപടി എന്ന നിലയിലാണ് ഫേസ്ബുക്കില്‍ റിയാസിന്‍റെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് ഇട്ടത്. 

കോട്ടയം: വിവാഹ വാര്‍ഷികദിനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മന്‍ രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍. റിയാസിന് മറുപടി എന്ന നിലയിലാണ് ഫേസ്ബുക്കില്‍ റിയാസിന്‍റെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് ഇട്ടത്. 

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും ഭാര്യ വീണ വിജയന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു ബുധനാഴ്ച ഇതിനാണ്, നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ. എന്ന് എഴുതിയാണ് ഭാര്യ വീണയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം പോസ്റ്റിട്ടത്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാ സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മകള്‍ വീണ വിജയനെതിരേയും ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ ഇതിന് മറുപടി എന്ന നിലയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ മറുപടി.

ഞങ്ങളുടേത് മാരിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌)ആയിരുന്നു. അതുകൊണ്ട്‌ കുഴപ്പമില്ല, എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പോസ്റ്റ്. കോണ്‍ഗ്രസ് അണികള്‍ അടക്കം ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നുണ്ട്. 

'അസംബന്ധ പ്രചരണങ്ങളെ പുഞ്ചിരിയോടെ നേരിടുന്നവൾ'; വീണയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്ന് റിയാസ്

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: സഹയാത്രികരുടെ മൊഴി രേഖപ്പെടുത്തി