കെഎസ്ആ‌ർടിസി ബസിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബൈക്കുകളിൽ ഇടിച്ച് അപകടം

മലപ്പുറം: ചങ്ങരംകുളം ചീയാനൂരിൽ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളിൽ ഇടിച്ച് അപകടം. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ലോറി നിയന്ത്രണം വിട്ടത്. അപകടസമയത്ത് ബൈക്കുകൾ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടം ഒഴിവായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറത്ത് തന്നെ മറ്റൊരു അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഇരിമ്പിളിയം നീലാടംപാറയിലുണ്ടായ അപകടത്തിൽ കൈപ്പുറം സ്വദേശി സഫ്വാനാണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്.