Asianet News MalayalamAsianet News Malayalam

ഇൻകലിന്റെ തലപ്പത്ത് വീണ്ടും മാറ്റം; ശശിധരൻ നായ‌‌ർ ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസ‌ർ

കഴിഞ്ഞ ഒന്നരവ‌ർഷത്തിനിടെ ഇൻകെലിന്റെ തലപ്പത്തെത്തുന്ന ആറാമത്തെയാളാണ് ശശിധരൻ നായ‌ർ. നിലവിലെ എം‍ഡി മോ​ഹൻ രാജിനോട് അവധിയിൽ പ്രവേശിക്കാനും നി‌ർദ്ദേശം നൽകിയിട്ടുണ്ട്. 

Changes in inkel management again
Author
Trivandrum, First Published Aug 13, 2021, 11:55 AM IST

തിരുവനന്തപുരം: ഇൻകലിന്റെ തലപ്പത്ത് വീണ്ടും മാറ്റം. വ്യവസായ മന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന ശശിധരൻ നായ‌‌ർക്ക് ചീഫ് ഓപ്പറേറ്റിം​ഗ് ഓഫീസ‌ർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് ചുമതല നൽകി. കഴിഞ്ഞ ഒന്നരവ‌ർഷത്തിനിടെ ഇൻകെലിന്റെ തലപ്പത്തെത്തുന്ന ആറാമത്തെയാളാണ് ശശിധരൻ നായ‌ർ.  നിലവിലെ എം‍ഡി മോ​ഹൻ രാജിനോട് അവധിയിൽ പ്രവേശിക്കാനും നി‌ർദ്ദേശം നൽകിയിട്ടുണ്ട്. 

സ്ഥാപനത്തിൽ വൻ പ്രതിസന്ധിക്കിടെ ആണ് അഴിച്ചു പണി നടക്കുന്നത്. ഇൻകൽ ഏറ്റെടുത്ത പദ്ധതികൾ ഇഴയുന്നതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. 

Follow Us:
Download App:
  • android
  • ios