എല്ലാവരുമുള്ള  യോഗമായതിനാല്‍ പേര് വായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍റലിജന്‍സാണ് അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയത്.

തിരുവനന്തപുരം: അഴിമതിക്കാരായ പൊലീസുകാരുടെ പട്ടിക കയ്യിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 60 ഉദ്യോഗസ്ഥന്മാരുടെ പട്ടിക കയ്യിലുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എസ്ഐ മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പട്ടിക കൊണ്ടുവന്നത്. എല്ലാവരുമുള്ള യോഗമായതിനാല്‍ പേര് വായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍റലിജന്‍സാണ് അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയത്.