തിരുവനന്തപുരം: തൃത്താല എംഎൽഎ ബലറാമിനേയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മർദ്ധിച്ച സംഭവത്തിൽ രൂക്ഷവിമ‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

എംഎൽഎയേയും പ്രവർത്തകരേയും അതിക്രൂരമായി മർദ്ദിച്ച സംഭവം പ്രാകൃതമാണെന്നും ഇതിനു പൊലീസ് മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. സംസ്ഥാവ്യാപകമായി സമരo നടത്തുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിള കോൺഗ്രസ് പ്രവർത്തകരുടെ തലക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പോലീസ് നടത്തുന്നത്. 

ഇതു കൊണ്ടെന്നും പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട. പ്രതിഷേ‌ധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ടെന്നും അതിക്രമം നടത്തുന്ന പോലീസ് നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.