Asianet News MalayalamAsianet News Malayalam

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വിദ്യാഭ്യാസ മേഖലയെ ചുവപ്പ് അണിയിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല

CHENNITHALA ON KHADER COMMITTEE REPORT
Author
Thiruvananthapuram, First Published May 29, 2019, 11:46 AM IST

തിരുവനന്തപുരം: ഹയര്‍സെക്കന്‍ററി ഹൈസ്കൂള്‍ ലയനം നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തിടുക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ ചുവപ്പ് അണിയിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു. 

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ഉടന്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ തിടുക്കം സംശയകരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

രണ്ട് ശുപാർശകൾ ഈ വർഷം തന്നെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷനെന്ന ഒറ്റ കുടക്കീഴിലാക്കാനാണ് നീക്കം. 

പൊതു പരീക്ഷ ബോ‍ർഡ് രൂപീകരിക്കും. ഹൈസ്ക്കൂളും ഹയർസെക്കണ്ടറിയും ഉള്ള സ്കൂളിലെ സ്ഥാപനമേധാവി പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽ ഹെഡ്മാസ്റ്ററുമായിരിക്കും. അതേ സമയം റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ സ്കൂൾ തുറക്കുന്ന ദിവസം മുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചിട്ടുണ്ട്.

ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം പുതിയ ഡയറക്ടർക്കായിരിക്കും ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഎച്ച്എസ്ഇ പരീക്ഷ ബോർഡുകളുടെ ചുമതല. പക്ഷെ ചില ശുപാർശകൾ നടപ്പാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഡയറക്ടേറ്റുകളുടെ ലയനം നടപ്പാക്കുമെങ്കിലും എൽപി, യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് മാറ്റമുണ്ടാകില്ല. എഇഒ, ഡിഇഒ ഓഫീസുകൾ നിർത്തലാക്കില്ല. പക്ഷെ വേണ്ടത്ര ചർച്ചയില്ലാതെ ശുപാർശകൾ നടപ്പാക്കുന്നതിൽ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉയർത്തി.  

Follow Us:
Download App:
  • android
  • ios