തിരൂരില്‍ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ് നടത്തി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത കേസില്‍ നടത്തിപ്പുകാരടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

മലപ്പുറം: തിരൂരില്‍ ആയുര്‍വേദ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ് നടത്തി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ഏറ്റിരിക്കടവ് ഔറാ വെല്‍നെസ് നടത്തിപ്പുകാരന്‍ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളി രാത്രി 7.30ന് തെക്കന്‍ കുറ്റൂര്‍ കരിമ്പന സ്വദേശി മനോജിനെയാണ് മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്നത്. മസാജ് ചെയ്യാനെത്തിയ മനോജിന്റെ കൈവശം കൂടുതല്‍ പണമുണ്ടെന്ന് മനസ്സിലാക്കി

Add Asianetnews as a Preferred SourcegooglePreferred

ഹണി ട്രാപ്പില്‍പ്പെടുത്തി വിവസ്ത്രനാക്കി ഫോട്ടോയെടുത്തു. മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവന്‍ സ്വര്‍ണമാലയും പവര്‍ബാങ്കും ബൈക്കും കൈക്കലാക്കിയിരുന്നു. സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സൗദിന്റെ കൈയില്‍നിന്ന് മനോജിന്റെ പൊട്ടിയ മാലയും ബൈക്കും കണ്ടെത്തി. പൊലീസ് അന്വേഷണത്തില്‍ കേസിലെ ഒന്നാം പ്രതിയായ മസാജ് സെന്റര്‍ നടത്തിപ്പുകാരനായ സൗദ് പത്തോളം കേസുകളിലെ പ്രതിയാണ്. തിരൂര്‍ ഡിവൈഎസ്പി എ എം സി ദ്ദിഖ്, എസ്എച്ച്ഒ അനില്‍കുമാര്‍ ടി മേപ്പിള്ളി, വിശാഖ് കെ വിശ്വന്‍, കെ എസ് ജയന്‍, ജയന്‍, ഹൈമാ വതി, അനില്‍കുമാര്‍, മുജീബ്, ജി നീഷ്, രതീഷ് കുമാര്‍, അരുണ്‍ ചോലക്കല്‍, എം വി ദൃശ്യ എന്നീ വരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.