മരിച്ച  ഹരികൃഷ്ണയുടെ സഹോദരീ ഭർത്താവായ രതീഷാണ് പൊലീസിന്റെ പിടിയിലായത്. ഇയാളിപ്പോൾ ചേർത്തല പൊലീസിന്റെ കസ്റ്റഡിയിലാണ്

ആലപ്പുഴ: കടക്കരപ്പള്ളിയിൽ സഹോദരി ഭർത്താവിന്റെ വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭർത്താവായ രതീഷാണ് പൊലീസിന്റെ പിടിയിലായത്. ഇയാളിപ്പോൾ ചേർത്തല പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചെങ്ങണ്ടയിലെ ബന്ധു വീട്ടിൽ നിന്നാണ് രതീഷിനെ പൊലീസ് പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona