ആശുപത്രികളിലെ സിസിടിവി ക്യാമറകൾ പൊലീസ് എയ്ഡ് പോസ്റ്റുമായും ബന്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരമിച്ച സൈനികരെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

ആശുപത്രികളിലെ സിസിടിവി ക്യാമറകൾ പൊലീസ് എയ്ഡ് പോസ്റ്റുമായും ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ ആശുപത്രികളിലും സുരക്ഷ കൂട്ടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona