ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നുവെന്നും മുഖ്യമന്ത്രി. 

തിരുവനന്തപുരം: എറണാകുളം പുത്തന്‍വേലിക്കരയില്‍ നാല് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അയല്‍വാസിയായ സുബ്രഹ്‌മണ്യന്‍ എന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ക്രൈം നം. 42/2025 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ നിയമ സഭയില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷനുള്ള മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. 

കുട്ടിയെ ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരികയാണെന്നും മുഖ്യന്ത്രി പറഞ്ഞു. 

ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും ബന്ധുക്കളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു. ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്ക് യാതൊരുവിധ സംരക്ഷണവും നല്‍കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്. ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതാണ്. ആവശ്യമായ എല്ലാ നടപടികളും ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർബൊറാണ്ടം കമ്പനിയോട് കെഎസ്ഇബി പണം ഈടാക്കുന്നത് കരാറില്ലെന്ന കാരണത്തിൽ; സർക്കാർ താത്പര്യം മറികടന്ന് തീരുമാനം

മണിയാർ പദ്ധതി: കാർബൊറാണ്ടം കമ്പനിയിൽ നിന്ന് വൈദ്യുതിക്ക് പണം ഈടാക്കാൻ കെഎസ്ഇബി തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...