മണിയാർ പദ്ധതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കെഎസ്ഇബി കാ‍ർബൊറാണ്ടം കമ്പനിയിൽ നിന്ന് പണം ഈടാക്കും

തിരുവനന്തപുരം: കാർബൊറാണ്ടം കമ്പനി മണിയാർ ജലവൈദ്യുത പദ്ധതിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് പണം ഈടാക്കാൻ കെഎസ്ഇബി തീരുമാനം. കർബൊറാണ്ടം കമ്പനിയിൽ നിന്ന് 12 മെഗാവാട്ട് വൈദ്യുതിക്കാണ് പണം ഈടാക്കുക. വൈദ്യുതി ബോർഡ്‌ സ്പെഷ്യൽ റവന്യു വിഭാഗത്തിന് വകുപ്പ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. ഡിസംബർ 31 ന് ബോർഡമായുള്ള കരാർ കഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കരാർ 25 വർഷത്തേക്ക് നീട്ടി നൽകാൻ ശ്രമിക്കുന്നതിനിടയിലാണ് കെഎസ്ഇബി ഈ തീരുമാനമെടുത്തത്. കാ‍ർബൊറാണ്ടം കമ്പനിയുടെ കരാർ നീട്ടിയതായി തങ്ങൾക്ക് അറിവ് ലഭിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി ഈ തീരുമാനത്തിലേക്ക് പോയത്.

YouTube video player