തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ വഴിയോ സമൂഹമാധ്യങ്ങള്‍ വഴിയോ പ്രതികരിക്കുകയോ വിമർശിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. സർവ്വേ ഡയറക്ടർ പ്രേം കുമാറിൻറെ സ്ഥലമാറ്റത്തിനെതിരെ കത്തയച്ച  റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി കെ.വേണുവിനെ അനുകൂലിച്ച് നിരവധി ഉദ്യോഗസ്ഥ‍ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സന്ദശമയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർവ്വീസ് ചട്ടങ്ങള്‍ ഓർമ്മിച്ചുകൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലർ. 

Read Also: സർവ്വേ ഡയറക്ടറുടെ സ്ഥലം മാറ്റം: പ്രതിഷേധം കടുപ്പിച്ച് ഐഎഎസ് അസോസിയേഷന്‍, ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

സർക്കാർ നയങ്ങളെ വിമർശിക്കുകയോ വിമർശിക്കുന്ന ഉദ്യോഗസ്ഥനെ പിന്തുണക്കുകയോ ചെയ്യുന്നവർക്ക് സർവ്വീസിൽ സ്ഥാനമുണ്ടാകില്ലെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിൻറെ മുന്നറിയിപ്പ്. അതേ സമയം തൻറെ എതിർപ്പ്  അവഗണിച്ച്  സർവ്വേ ഡയറക്ടറെ മാറ്റിയതിൽ പ്രതിഷേധിച്ച അവധിയെടുത്ത പ്രിൻസിപ്പൽ സെക്രട്ടറി കെ വേണു തിങ്കളാഴ്ച സർവ്വീസിൽ പ്രവേശിച്ചേക്കും. ദീർഘ അവധിയിലേക്ക് കടന്നാൽ വേണുവിനെ റവന്യൂവകുപ്പിൽ നിന്നും മാറ്റാനുള്ള നീക്കവും സജീവമായിരുന്നു.

Read Also: പ്രേംകുമാറിന്‍റെ സ്ഥലംമാറ്റം: റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.വേണു അവധിക്ക് അപേക്ഷ നല്‍കി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക