Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റ് പൊളിക്കൽ; ക്രമീകരണങ്ങളിൽ പൂർണ തൃപ്തിയെന്ന് ചീഫ് സെക്രട്ടറി

ഫ്ലാറ്റുകൾ പൊളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളാണ്. ഇൻഷുറൻസ് സംബന്ധിച്ചും ആശയക്കുഴപ്പം ഇല്ല. ഫ്ലാറ്റുടമകൾക്ക് കോടതി നിശ്ചയിച്ച പോലെ നഷ്ടപരിഹാരം നൽകും.

chief secretary reaction to marad flat demolition
Author
Cochin, First Published Jan 9, 2020, 6:56 PM IST

കൊച്ചി:  മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ചുള്ള ക്രമീകരണങ്ങളിൽ പൂർണ തൃപ്തനാണെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. നിയന്ത്രിത സ്ഫോടനത്തിന് ഫ്ലാറ്റുകൾ സജ്ജമാണ്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഫ്ലാറ്റുകൾ പൊളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളാണ്. ഇൻഷുറൻസ് സംബന്ധിച്ചും ആശയക്കുഴപ്പം ഇല്ല. ഫ്ലാറ്റുടമകൾക്ക് കോടതി നിശ്ചയിച്ച പോലെ നഷ്ടപരിഹാരം നൽകും.സ്ഫോടനത്തിന്റെ സമയക്രമത്തിലും ആശയക്കുഴപ്പം ഇല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. 

Read Also: മരടില്‍ 35 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്

ശനിയാഴ്ചയാണ് മരടിലെ  ഫ്ലാറ്റുകൾ പൊളിക്കാൻ തുടങ്ങുക. മുന്നോടിയായി നാളെ മോക്ക് ഡ്രിൽ നടത്തും. രാവിലെ ഒൻപതു മണി മുതൽ ആണ് മോക്ക് ഡ്രിൽ ആരംഭിക്കുക. സ്ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സമീപവാസികൾക്ക് അറിവ് നൽകാൻ കൂടിയാണിത്. സ്ഫോടന സമയത്ത് ആംബുലൻസുകളും ഫയർ എൻജിനുകളും ഏതൊക്കെ സ്‌ഥലത്തു വേണമെന്നും സ്ഫോടന ശേഷം ഇവ എങ്ങോട്ട്പോ പൊകണമെന്നത് സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കും. മുന്നറിയിപ്പ് സൈറൺ മുഴക്കുന്നത് ഉൾപ്പെടെ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും.

Read Also: മരട് ഫ്ലാറ്റ് പൊളിക്കാന്‍ രണ്ട് ദിവസം കൂടി; നാളെ മോക്ക് ഡ്രിൽ


 

Follow Us:
Download App:
  • android
  • ios