Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റ് പൊളിക്കാന്‍ രണ്ട് ദിവസം കൂടി; നാളെ മോക്ക് ഡ്രിൽ

സ്ഫോടനം നിയന്തിക്കാൻ മൂന്ന് കൺട്രോൾ റൂമുകൾ സജീകരിക്കും. എച്ച്റ്റുഒ, ആൽഫാ സെറീൻ എന്നിവക്ക് മരട് നഗര സഭയും ഗോൾഡൻ കായലോരത്തിനു ദേശീയ ജലഗതാഗത പാത ഓഫീസിലും ജെയിൻ കോറൽ കോവിന് സമീപത്തുള്ള സ്വകാര്യ ഫ്ലാറ്റിലുമാണ് കൺട്രോൾ റൂമുകൾ സജീകരിക്കുക.

maradu flat demolition mock drill tomorrow
Author
Kochi, First Published Jan 9, 2020, 3:47 PM IST

കൊച്ചി: മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി നാളെ മോക്ക് ഡ്രിൽ നടത്തും. രാവിലെ ഒൻപതു മണി മുതൽ ആണ് മോക്ക് ഡ്രിൽ ആരംഭിക്കുക. സ്ഫോടന ദിവസം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സമീപവാസികൾക്ക് അറിവ് നൽകാൻ കൂടിയാണിത്. സ്ഫോടന സമയത്ത് ആംബുലൻസുകളും ഫയർ എൻജിനുകളും ഏതൊക്കെ സ്‌ഥലത്തു വേണമെന്നും സ്ഫോടന ശേഷം ഇവ പോകേണ്ട സ്‌ഥലത്തെ സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കും. മുന്നറിയിപ്പ് സൈറൺ മുഴക്കുന്നത് ഉൾപ്പെടെ മോക്ക് ഡ്രില്ലിന്റെ ഭാഗമായി ഉണ്ടാകും. 

മരട് ഫ്ലാറ്റുകൾ പൊളിഞ്ഞ് കായലിൽ വീണാൽ? പാരിസ്ഥിതിക ആഘാതം എങ്ങനെയാകും?

സ്ഫോടനം നിയന്തിക്കാൻ മൂന്ന് കൺട്രോൾ റൂമുകൾ സജീകരിക്കും. എച്ച്റ്റുഒ, ആൽഫാ സെറീൻ എന്നിവക്ക് മരട് നഗര സഭയും ഗോൾഡൻ കായലോരത്തിനു ദേശീയ ജലഗതാഗത പാത ഓഫീസിലും ജെയിൻ കോറൽ കോവിന് സമീപത്തുള്ള സ്വകാര്യ ഫ്ലാറ്റിലുമാണ് കൺട്രോൾ റൂമുകൾ സജീകരിക്കുക. അതിനിടെ കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ മറ്റന്നാൾ പൊളിക്കുന്നതിന് മുന്നോടിയായുളള എക്സ്പ്ലോസീവ് കൺട്രോളറുടെ പരിശോധന പൂർത്തിയായി. സ്ഫോടനടത്തിന്‍റെ  സമയ ക്രമത്തിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടനുബന്ധിച്ചുളള കൺട്രോൾ റൂമിന്‍റെയും ബ്ലാസ്റ്റ് ഷെഡുകളുടെയും നിർമാണവും തുടങ്ങി.

 

Follow Us:
Download App:
  • android
  • ios