തിരുവനന്തപുരം: തനിക്ക് ലഭിച്ച പുരസ്കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ചലച്ചിത്ര ബാലതാരം അബേനി ആദി. ബാലസംഘത്തിന്‍റെ പി.വി.കെ. കടമ്പേരി അവാര്‍ഡായി ലഭിച്ച പതിനായിരം  രൂപയാണ്  അബേനി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.  പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അബേനി.