Asianet News MalayalamAsianet News Malayalam

അമ്മയെ നോക്കി ചിരിച്ചു; അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നു

കൈകാലുകളുടെ ചലന ശേഷി വീണ്ടെടുത്ത കുഞ്ഞ് അമ്മയെ നോക്കി ചിരിച്ചെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന വിവരം

child Angamaly  recovering her health after treatment
Author
Kochi, First Published Jun 28, 2020, 3:12 PM IST

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കൈകാലുകളുടെ ചലന ശേഷി വീണ്ടെടുത്ത കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുകയും ചെയ്തു. 

കുട്ടിക്ക് ബാധിച്ച പനിയും ഭേദമായി. കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തുടര്‍ന്ന് വായിക്കാം: 'അങ്കമാലിയില്‍ അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്‍റെയും അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിതാ കമ്മീഷൻ...

 

Follow Us:
Download App:
  • android
  • ios