അമിത വിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലിൽ നിന്നും ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. 

ആലപ്പുഴ: ഹോട്ടൽ ബിൽ വിവാദത്തിൽ ഇടപെട്ടത് വിഷയം ചർച്ചയാക്കാൻ വേണ്ടി തന്നെയാണെന്ന് പി.പി.ചിത്തരഞ്ജൻ എംഎൽഎ. ഇക്കാര്യത്തിൽ കലക്ടർ പരിശോധിച്ചു നടപടി ഉണ്ടായില്ലെങ്കിൽ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റമുണ്ടായപ്പോൾ ആ സാഹചര്യം ചിലർ മുതലെടുക്കുന്ന അവസ്ഥയാണുള്ളത്. പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടണമെന്നും അമിത വില ഈടാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എംഎൽഎ പറഞ്ഞു. അമിത വിലയെക്കുറിച്ച് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ് എന്ന മറുപടിയാണ് ഹോട്ടലിൽ നിന്നും ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. അതേസമയം എംഎൽഎയുടെ പരാതിക്ക് പിന്നാലെ ചേർത്തല താലൂക്കിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന തുടങ്ങി. അമിത വില ഈടാക്കുന്ന എന്ന എംഎൽഎയുടെ പരാതിയെ തുടർന്ന് പരിശോധിക്കാൻ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. ജില്ലയിലെ ഹോട്ടലുകളിൽ കളക്ടർ ഇടപെട്ട് വില ഏകീകരിക്കണം എന്നാണ് ഭക്ഷ്യവകുപ്പിൻ്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ടുള്ല റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും.