Asianet News MalayalamAsianet News Malayalam

വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളിലും മയക്കുമരുന്ന്; കള്ളക്കടത്ത് ശ്രമം കസ്റ്റംസ് പരിശോധനയില്‍ വിഫലമായി

വിദേശത്തു നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്ന വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് കൊണ്ടുവന്നത്. ആകെ 900 ഗ്രാം മയക്കുമരുന്നാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. 

Qatar Customs foils an attempt to smuggle narcotics hidden in water filters
Author
Doha, First Published Aug 8, 2022, 4:03 PM IST

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസിന്റെ ജാഗ്രതയില്‍ വിഫലമായി. എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയത്.

വിദേശത്തു നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്ന വാട്ടര്‍ ഫില്‍ട്ടറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് കൊണ്ടുവന്നത്. ആകെ 900 ഗ്രാം മയക്കുമരുന്നാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തി പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളുടെയും ഇതിനായി ഉപയോഗിച്ച വാട്ടര്‍ ഫില്‍ട്ടറുകളുടെയും ചിത്രങ്ങള്‍ അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമങ്ങളും ഏതാനും ദിവസം മുമ്പ് ഖത്തര്‍ കസ്റ്റംസ് വിഫലമാക്കിയിരുന്നു. ഇരുമ്പ് കൊണ്ട് നിര്‍മിച്ച ചില സ്‍പെയര്‍ പാര്‍ട്‍സുകളുടെ ഉള്ളില്‍ ട്യുബുകളില്‍ നിറച്ച നിലയാലിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആകെ 280 ഗ്രാം ഹാഷിഷാണ് ഇങ്ങനെ ഖത്തറിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇതും കണ്ടെത്തി തടയാന്‍ സാധിച്ചു.

Read also: ഖത്തര്‍ ലോകകപ്പ്: ടിക്കറ്റ് വാങ്ങിയോ? മത്സരം കാണാന്‍ കഴിയാത്തവര്‍ക്ക് റീ സെയിലിന് അവസരം

ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164% വര്‍ധന
ദോഹ: 2022ന്റെ ആദ്യ പകുതിയില്‍ ഹമദ് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164 ശതമാനത്തിന്റെ വര്‍ധന. 15,571,432 യാത്രക്കാരാണ് ഈ കാലയളവില്‍ വിമാനത്താവളത്തിലൂടെ കടന്നു പോയതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

2021ല്‍ ഇതേ കാലയളവില്‍ 5,895,090 യാത്രക്കാരായിരുന്നു ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. വിമാനങ്ങളുടെ വന്നുപോകുന്നതിലും 2022ല്‍ 33.2 ശതമാനം വര്‍ധനവുണ്ടായി. 2022 ആദ്യ പകുതിയില്‍ 100,594 വിമാനങ്ങളാണ് ഹമദ് വിമാനത്താവളത്തില്‍ വന്നുപോയത്. 2021ല്‍ ഇത് 75,533 ആയിരുന്നു. എന്നാല്‍ ചരക്കു വിമാനങ്ങളുടെ എണ്ണത്തില്‍ ആദ്യ ആറു മാസത്തിനിടെ 9.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചു തുടങ്ങി. 

ഖത്തറില്‍ നിലവിലുള്ള ഇന്ധനവില തന്നെ തുടരുമെന്ന് അറിയിപ്പ്

Follow Us:
Download App:
  • android
  • ios