Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിൽ ഇടത് സംഘടനാ ജീവനക്കാർ തമ്മിലടിച്ചു; ചിത്രീകരിച്ചവരെ ഭീഷണിപ്പെടുത്തി; കേസ്

ഇരു കൂട്ടരും തമ്മിലുള്ള ഏറ്റമുട്ടൽ ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ഇരുപക്ഷവും ഭീഷണി മുഴക്കി

Clash at Trivandrum state secretariate
Author
First Published Aug 12, 2024, 4:48 PM IST | Last Updated Aug 12, 2024, 5:22 PM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വളപ്പിൽ ഇടതു സംഘടനാ ജീവനക്കാർ തമ്മിൽ  തമ്മിൽ കൈയാങ്കളി. ജില്ലാ ട്രഷറിയിലെ അമൽ, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറിയേറ്റിലെ ക്യാൻറീനിൽ ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാർ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും ക്യാൻറീൻ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.  ഇതോടെ കൈയാങ്കളിയായി.

ട്രഷറിയിലെ എൻജിഒ യൂണിൻെറ സജീവ പ്രവർത്തകരായ അമൽ, സോമൻ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാരുടെ കൈയാങ്കളി ചിത്രീകരിച്ച മാധ്യമപ്രവർത്തർക്കുനേരെ സെക്രട്ടറിയേറ്റ് ജീവനക്കാരും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാർക്കെതിരെ ക്യാൻറീൻ ജീവനക്കാർ കൻോൺമെൻറ് പൊലീസിൽ പരാതി നൽകി.

 

 

Latest Videos
Follow Us:
Download App:
  • android
  • ios