വയനാട് സുൽത്താൻ ബത്തേരി നെൻമേനിയിൽ മരം വെട്ടി കൊണ്ടുപോകുന്നതിനിടെ സംഘർഷം .സുനിൽ എന്ന പ്രദേശവാസിക്ക് മരം വിൽപ്പനക്കാരിൽ നിന്ന് വെട്ടേറ്റു. സംഭവത്തിൽ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെയുള്ളവരെ നൂൽപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി നെൻമേനിയിൽ മരം വെട്ടി കൊണ്ടുപോകുന്നതിനിടെ സംഘർഷം .സുനിൽ എന്ന പ്രദേശവാസിക്ക് മരം വിൽപ്പനക്കാരിൽ നിന്ന് വെട്ടേറ്റു . പഞ്ചായത്ത് മെമ്പർ പ്രശാന്ത്, എൽദോ എന്നിവർക്ക് മർദ്ദനമേറ്റു. മരം കൊണ്ടുപോകുന്നതിനിടെ കൃഷി നശിച്ചതുമായി ബന്ധപ്പെട്ട് ആണ് തർക്കം ഉണ്ടായത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെയുള്ളവരെ നൂൽപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെട്ടേറ്റ പ്രദേശവാസിയായ സുനിലിനെ ആശുപത്രിയിൽ പ്രവേശിച്ചു. സുനിലിന്‍റെ കൈയ്ക്കും തലയ്ക്കുമാണ് പരിക്കേറ്റത്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player