മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ.

മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം. എടവണ്ണ സ്വദേശി സഫീറാണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഓട്ടോ റിക്ഷയിൽ വെച്ചും വീടിന് സമീപത്ത് വെച്ചുള്ള സ്ഥലത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നടപടികള്‍ക്കുശേഷം കോടതിയിൽ ഹാജരാക്കും.

പാലക്കാട് കോണ്‍ഗ്രസ് മദ്യം ഒഴുക്കുന്നുവെന്ന് എംബി രാജേഷ്; 'കോണ്‍ഗ്രസ് പ്രവർത്തകന്‍റെ വീട്ടിൽ സ്പിരിറ്റ്'

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live