Asianet News MalayalamAsianet News Malayalam

ക്ലബ്ബ് ഹൗസ് ആപ്പിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസ്; അന്വേഷണം കേരളത്തിലേക്കും

കേസിൽ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെൺകുട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം.

Clubhouse chat derogatory remarks against muslim women case probe will be extended to kerala
Author
Delhi, First Published Jan 23, 2022, 12:19 AM IST

ദില്ലി: ക്ലബ്ബ് ഹൗസ് (Club House) ആപ്പിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരായ (Muslim women) വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ദില്ലി പൊലീസ് (Delhi Police) അന്വേഷണം കേരളത്തിലേക്കും. കേസിൽ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെൺകുട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് സൈബർ സെൽ നിർദ്ദേശം.

കേസിൽ ലക്നൗ സ്വദേശിയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്ലിം സ്ത്രീകൾക്കെതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയെന്നും ഇതിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ദില്ലി  വനിതാ കമ്മിഷൻ അധ്യക്ഷ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിന് നോട്ടീസ് നൽകിയിരുന്നു.

Also Read : ' ഭിന്നിപ്പും സ്‍പര്‍ധയും ഉണ്ടാക്കുന്ന ചര്‍ച്ചകള്‍ ' ; ക്ലബ് ഹൗസുകള്‍ നിരീക്ഷിക്കാന്‍ പൊലീസ്

Also Read : ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല ചര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios