തിരുവനന്തപുരം: നിയമസഭാ സമ്മളനം വിളിക്കാൻ അനുമതി നിഷേധിച്ച ​ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ പറയുന്നത് അദ്ദേഹത്തിന്റെതായ ധർമ്മം നിർവ്വഹിക്കുന്നു എന്നാണ്. ഇത് ​ഗവർണർ തെറ്റിദ്ധരിച്ചതുകൊണ്ടാകാമെന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്. 

മന്ത്രിസഭയുടെ തീരുമാനം അനുമതിക്ക് കൊടുത്താൽ ​ഗവർണർ അത് അംഗീകരിക്കണം എന്നാണ്. ​ഗവർണറുടെ നടപടി പാർലമെന്ററി സമ്പ്രദായത്തിന് എതിരാണ്. മന്ത്രിസഭാ യോഗ ശുപാർശ ഗവർണർ അംഗീകരിക്കുന്നതാണ് പതിവ്. ഡിസംബർ 31 നു സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട്  ശുപാർശ ചെയ്യും. ഗവർണർ അനുമതി നൽകും എന്ന് പ്രതീക്ഷിക്കുന്നു. കർഷകരുടെ പ്രശ്ങ്ങളിൽ സംസ്ഥാനത്തിന് ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.