Asianet News MalayalamAsianet News Malayalam

രോഗം പരത്താനുള്ള ദൗത്യം തെറ്റായ പ്രവണത; അഭിജിത്തിനെതിരെ മുഖ്യമന്ത്രി

രോഗം പരത്താനുള്ള ദൗത്യമാണ് ഇങ്ങനെ ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്. പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

cm pinarayi against ksu km abhijith covid test fake address
Author
Thiruvananthapuram, First Published Sep 24, 2020, 6:43 PM IST

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് പേരും മേൽവിലാസവും വ്യാജമായി നൽകിയ സംഭവത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്.  രോഗം പരത്താനുള്ള ദൗത്യമാണ് ഇങ്ങനെ ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്. പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ഇന്ന് കൊവിഡ് പരിശോധനക്ക് പേരും മേൽവിലാസവും വ്യാജമായി നൽകിയതിന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിനെതിരെ കേസെടുത്തു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പോത്തൻകോട് എസ്ഐ അന്വേഷിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്. കൊവിഡ് പ്രതിരോധ രംഗത്തെ പൊലീസുകാർക്കും സാധാരണക്കാർക്കും സഹപ്രവർത്തകർക്കും നേതാക്കൾക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്. 

പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ട്. രോഗവ്യാപന  തോത് വർധിപ്പിക്കുന്ന നിലയിൽ അപകടകരമായ ഒന്നായി ഇത് മാറുന്നു. മാനദണ്ഡം പാലിക്കാതെ നടക്കുന്ന സമരങ്ങൾ. ഇത് പ്രതിപക്ഷം മനസിലാക്കണം. കൂടുതൽ ജാഗ്രത പാലിക്കേണ്ട  ഘട്ടത്തിലാണ്. ഇത് ആവർത്തിച്ച് ഓർമ്മിപ്പിിക്കേണ്ടി വരുന്നു. എല്ലാവരും നാടിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ജനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾ രോഗവ്യാപനം കൂടാാതിരിക്കാൻ ജാഗ്രത കാണിക്കണം.

സമരങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷത്തിന് ജാഗ്രത ഉണ്ടായില്ല. പൊതുവിൽ കേരളം കാണിച്ച ജാഗ്രത കൊണ്ട് രാജ്യത്തെ പൊതു സ്ഥിതിയെക്കാൾ മെച്ചപ്പെട്ട സാഹചര്യം കേരളത്തിൽ ഉണ്ടായി.വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണ്. സമൂഹത്തിന്റെ ശ്രദ്ധ നേടിയ നേതാവാണ്. അതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. അദ്ദേഹത്തെ സഹായിച്ച ആളുകളുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ച് തീരുമാനിക്കും.

രോ​ഗത്തിന്റെ ക്രമാനുഗതമായ വ്യാപനം നടക്കുന്നു. ജാഗ്രതയും കരുതലും സ്വീകരിക്കണം. വലിയ കൂട്ടം സംഘം ചേർന്ന് അകലം പാലിക്കാതെ തൊട്ടുരുമ്മി സംഘർഷ ഭരിതമായി നീങ്ങുന്നു. ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ മറ്റുള്ളവർക്ക് പകരും. പ്രക്ഷോഭം നടന്നുകൂട എന്ന താത്പര്യത്തിലല്ല സക്കാർ പറഞ്ഞത്. സംസ്ഥാനത്തിന്റെ സാഹചര്യം പപരിഗണിച്ച് വ്യാപനം ഉണ്ടാവാതിരിക്കനാണ് പറഞ്ഞത്. അതുണ്ടായില്ല. കേരളത്തിൽ വലിയ വ്യാപനം നേരത്തെ ഉണ്ടാകേണ്ടതായിരുന്നു. കേരളം കാണിച്ച ജാഗ്രതയാണ് നേട്ടമായത്. 

 

Follow Us:
Download App:
  • android
  • ios