Asianet News MalayalamAsianet News Malayalam

അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിനില്ല, കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികളെ  സംസ്ഥാനത്തുണ്ടെന്നും എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനാണ് അവർ ആ​ഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

CM Pinarayi vijayan against center for not allowing special trains for migrated workers
Author
Thiruvananthapuram, First Published Apr 19, 2020, 10:16 AM IST

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാൻ പ്രത്യേക തീവണ്ടികൾ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം പലവട്ടം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികളെ  സംസ്ഥാനത്തുണ്ടെന്നും എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനാണ് അവർ ആ​ഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗണിൽ ജോലിയില്ലാതെ വരുമാനം മുട്ടിയ ഇവ‍ർ കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാ‍ർത്തകൾ കേട്ട് ആകെ ആശങ്കയിലാണ്. സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മുൻകൈയ്യെടുത്ത് സാമൂഹിക അടുക്കള വഴി അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. 

എന്നാൽ എത്രയും വേ​ഗം നാട്ടിലേക്ക് മടങ്ങണം എന്നാണ് അതിഥി തൊഴിലാളികളുടെ ആവശ്യം എന്നാൽ തീവണ്ടി സ‍ർവ്വീസുകളും റോഡ് ​ഗതാ​ഗതവും നിർത്തി വച്ചിരിക്കുന്നതിനാൽ ഇതു നടക്കില്ല. ഈ സാ​ഹചര്യത്തിലാണ് അതിഥി തൊഴിലാളികളെ മടക്കി കൊണ്ടു പോകാനായി പ്രത്യേക തീവണ്ടികൾ എന്ന ആവശ്യം കേരള സർക്കാർ കേന്ദ്രത്തിന് മുന്നിൽ വച്ചത്. 

Follow Us:
Download App:
  • android
  • ios