Asianet News MalayalamAsianet News Malayalam

'ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും'; വികസന നേട്ടങ്ങളിലൂന്നി പിണറായി വിജയൻ

മാധ്യമ പ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു എന്ന പരാതിയിൽ പ്രശാന്തിനെതിരെ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി. 

cm pinarayi vijayan expresses confidence in developments initiated by left government
Author
Trivandrum, First Published Feb 26, 2021, 7:03 PM IST

തിരുവനന്തപുരം: കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂല നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന് കൃത്യമായി ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ നയം അറിയിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ പിണറായി ഇതറ‍ിഞ്ഞപ്പോൾ ഒരു നിമിഷം പോലും സർക്കാർ സ്തംഭിച്ച് നിന്നില്ലെന്നും പിണറായി പറഞ്ഞു. 

എൻ പ്രശാന്ത് ഐഎഎസിനെതിരായ പരാതി അന്വേഷിക്കുമെന്നും പിണറായി വ്യക്തമാക്കി. മാധ്യമ പ്രവർത്തകയോട് സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു എന്ന പരാതിയാണ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് ജാഥയുടെ സമാപനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം. നടക്കില്ല എന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാർത്ഥ്യമായെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർത്ഥ അവകാശികളെന്നും വ്യക്തമാക്കി. 

തടസങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റ് പറ്റിയെന്നും പഴയ സർക്കാരല്ല ഇതെന്ന് അവർക്ക് ബോധ്യമായെന്നും പിണറായി കൂട്ടിച്ചേർത്തു. ചെയ്യാൻ പറ്റുന്നതേ പറയൂ എന്നും പറഞ്ഞാൽ അത് ചെയ്തിരിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി എൽഡിഎഫിന്റെ അടിത്തറ വിപുലമാണെന്ന് അവകാശപ്പെട്ടു. 

ജനങ്ങളോടൊപ്പമാണ് എൽഡിഎഫെന്നും എൽഡിഎഫിനൊപ്പമാണ് ജനങ്ങളെന്നുമാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. 

Follow Us:
Download App:
  • android
  • ios