തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താ സമ്മേളനം അൽപസമയത്തിനകം. 12 മണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യാൻ സര്‍വ്വകക്ഷിയോഗം ചേര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിലപാട് എന്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കും.

കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനാണ് സര്‍വ്വ കക്ഷിയോഗത്തിൽ ധാരണയുണ്ടായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അൽപം നീട്ടി വക്കണമെന്നും ആവശ്യപ്പെടും. ബിജെപി ഒഴികെയുള്ള കക്ഷികൾ ഇക്കാര്യത്തിൽ ധാരണയിലെത്തിയതായാണ് വിവരം