നാളെ ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക ഭവന- നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിനാണ് കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ പികെ മിശ്രയുമായും സംസാരിക്കും. ഇത് മൂന്ന് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. 

നാളെ ഉച്ചയ്ക്ക് 12.30 ന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക ഭവന- നഗര കാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച. അതിവേഗ റെയിൽ പാതയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona