കുറ‌ഞ്ഞ വിലയിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത  കമ്പനിയെ  ഒഴിവാക്കിയതിന്‍റെ കൂടുതൽ രേഖകൾ വിഡി സതീശൻ പുറത്ത് വിട്ടു

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന സിഎജി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി. അസാധാരണ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചെതന്നും കണക്കുകൾ മാത്രമാണ് സിഎജി നോക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. കുറ‌ഞ്ഞ വിലയിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ ഒഴിവാക്കിയതിന്‍റെ കൂടുതൽ രേഖകൾ വിഡി സതീശൻ പുറത്ത് വിട്ടു. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു 

പിപിഇ കിറ്റ് വാങ്ങിയതിൽ സർക്കാർ ഖജനാവിന് 10.26 കോടിരൂപയുടെ നഷ്ടം സംഭവിച്ചെന്ന സിഎജി റിപ്പോർ‍ട്ടാണ് സർക്കാറിനെതിരായ പ്രതിപക്ഷത്തിൻറെ പുതിയ ആയുധം. എന്നാൽ റിപ്പോർട്ട് പൂർണ്ണമായും തള്ളുന്നു മുഖ്യമന്ത്രി. അസാധാരണകാലത്തെ പർച്ചേസ് എന്ന വിശദീകരണമാണ് ആവർത്തിക്കുന്നത്. എന്നാൽ 550 രൂപയ്ക്ക് കിറ്റ് നൽകാൻ തയ്യാറാണെന്ന് അനിത ടെസ്റ്റിക്കോട്ട് എന്ന കമ്പനി അറിയിച്ചപ്പോൾ വില കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ട രേഖ പ്രതിപക്ഷനേതാവ് പുരത്തുവിട്ടു. 

പക്ഷെ കമ്പനി തീരുമാനമെടുക്കും മുമ്പ് ഒരു മണിക്കൂർ കൊണ്ട് 1550 രൂപക്ക് സാൻ ഫാർമ കരാർ നൽകിയെന്നും രേഖകളിലുണ്ട്. കൊവിഡ് കേരളം കൈകാര്യം ചെയ്തത് മാതൃകാപരമായാണെന്ന് ആരോഗ്യ മന്ത്രിയും പറഞ്ഞു. ചികിത്സ കിട്ടാതെ മരിച്ച സംങ്ങളില്ല. സംസ്കരിക്കാനാളില്ലാതെ പുഴയിലൂടെ മൃതദേഹം ഒഴുകിയിട്ടില്ലെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സുധാകരന് പകരം ആര്? നേതൃമാറ്റത്തിലേക്ക് സംസ്ഥാന കോൺഗ്രസ്, ചർച്ചകൾ തുടങ്ങി ഹൈക്കമാൻഡ്, തീരുമാനം ഉടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം