Asianet News MalayalamAsianet News Malayalam

ഷൂ ഏറ് അംഗീകരിക്കാൻ കഴിയില്ല,പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികമെന്ന് മുഖ്യമന്ത്രി

നാടിന്‍റെ  വികാരം മനസ്സിലാക്കി സംഭവിച്ച തെറ്റ് തിരുത്തുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.അതല്ലാതെ പ്രകോപനങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയല്ല വേണ്ടത്

cm response on shoe attack on navakerala bus
Author
First Published Dec 11, 2023, 11:25 AM IST

ഇടുക്കി: നവകേരള ബസിനു നേരെയുണ്ടായ ഷൂ ഏറില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.അത് അംഗീകരിക്കാൻ കഴിയില്ല.കെ എസ് യു വിന് പ്രതിഷേധിക്കാൻ നിരവധി കാര്യങ്ങളുണ്ട്.ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ നടപടിക്കെതിരെ അവർ പ്രതിഷേധിക്കുന്നില്ല.കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശത്തിന് അനുസരിച്ചാണ് നവകേരള സദസ്സിനെതിരെ കെഎസ്‌യു പ്രതിഷേധിക്കുന്നത്.നാടിന്‍റെ  വികാരം മനസ്സിലാക്കി സംഭവിച്ച തെറ്റ് തിരുത്തുകയാണ് യുഡിഎഫ് ചെയ്യേണ്ടത്.അതല്ലാതെ പ്രകോപനങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു

കൊച്ചിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നു.പോലീസ് എത്തുന്നതിനുമുമ്പ് ആളുകൾ പിടിച്ചു മാറ്റുന്നത് സ്വാഭാവികം മാത്രമാണ്.നവകേരള സദസിനെത്തിയവരാണ് പിടിച്ചു മാറ്റിയത്.10000 പേര്‍ പങ്കെടുക്കുന്ന ഗ്രൗണ്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ മാത്രം ചിലർ വരുന്നു.ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള ബസിനെതിരെ ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, അത് ജനാധിപത്യ രീതി അല്ല, തുടരില്ലെന്ന് കെ എസ് യു

Latest Videos
Follow Us:
Download App:
  • android
  • ios