മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്.

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് നാളെ വിധി പറയും. നാളെ ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിന്റെ വിധി പറയുക. മാർച്ച് 31 ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരൻ ആർഎസ് ശശികുമാറിന്റെ ഹർജിയിലും വിധി നാളെയാണ്. ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാറിലെ 18 മന്ത്രിമാർക്കുമെതിരെയാണ് ഹർജി. 2018 ൽ നൽകിയ ഹർജിയിലാണ് ഫുൾബെഞ്ചിന്റെ വിധി. 

തൃശൂ‍‍ര്‍ മാത്രമല്ല, കേരളവും ബിജെപിക്ക് തരണമെന്ന് സുരേഷ് ഗോപി, 'മാറ്റമുണ്ടായില്ലെങ്കിൽ പുറത്താക്കിക്കൊള്ളൂ'

YouTube video player