ആലപ്പുഴ: ആലപ്പുഴ കരുവാറ്റയ്ക്ക് സമീപം ദേശീയ പാതയിൽ  പാലുമായി വന്ന മിനിലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് സർക്കാർ ജീവനക്കാരൻ മരിച്ചു.തണ്ണീർമുക്കം  ചിറയിൽ പറമ്പിൽ ബിനു ഗോപാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം കളക്‌ട്രേറ്റിലെ ജീവനക്കാരനാണ്‌ ബിനു. വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള യാത്രാ മധ്യേ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ബിനുവിനെ ഉടൻ  ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.