അമിത വേഗത്തിലെത്തിയ സ്കൂട്ടർ എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം.
കോട്ടയം കടുത്തുരുത്തി പാലാ കരയിൽ സ്കൂട്ടറും ബുളളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരനായ മുട്ടുചിറ ഐ എച്ച്ആർഡി കോളേജ് വിദ്യാർത്ഥി അമൽ ജോസഫ്, ബൈക്ക് യാത്രികനായ തലയോലപ്പറമ്പ് സ്വദേശിയും അധ്യാപകനുമായ അനന്തു ഗോപി എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രഞ്ജിത്ത് രാജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ സ്കൂട്ടർ എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച അനന്തു ഗോപി മുട്ടുചിറ കോളേജിലെ അധ്യാപകനാണ്. പരിക്കേറ്റർ വിദ്യാർത്ഥികളാണ്.
അതേസമയം, കോഴിക്കോട് ഉള്ളേരിയിലുണ്ടായ അപകടത്തിലും രണ്ട് ജീവനുകൾ പൊലിഞ്ഞു. കാറും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരാണ് മരിച്ചത്. സ്കൂട്ടർ യാത്രികരായ കൊയിലാണ്ടി സ്വദേശി വിൻരൂപ്, വിപിൻ എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
read more കല്യാണ വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറവെ ആറു വയസുകാരി കാറിടിച്ച് മരിച്ചു, അപകടം അമ്മയുടെ കൺമുന്നിൽ
പാലക്കാട് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു, 11 പേർക്ക് പരിക്കേറ്റു
പാലക്കാട് പനയംപാടത്ത് വാഹനാപകടം. മണ്ണാർക്കാട് നിന്നും പാലക്കാടേക്ക് വരികയായിരുന്നു കെ എസ് ആർ ടി സി ബസും മണ്ണാർക്കാടേക്ക് പോവുകയായിരുന്ന പിക്അപ്പും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
