വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ബാലമുരുകനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. 

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ബാലമുരുകനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ കേരളം വിട്ടെന്നാണ് സൂചന. മോഷ്ടിച്ച ബൈക്കില്‍ പ്രതി കടന്നുകളഞ്ഞുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടുമുറ്റത്ത് താക്കോല്‍ സഹിതം നിര്‍ത്തിവച്ചിരുന്ന ബൈക്കാണ് ബാലമുരുകന്‍ എടുത്ത് കടന്നുകളഞ്ഞത്. ബൈക്കുടമ പോലീസില്‍ പരാതി നല്‍കി.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂര്‍ അതി സുരക്ഷാ ജയിലില്‍ എത്തിച്ച സമയത്താണ് തമിഴ്‌നാട് പോലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ രക്ഷപ്പെട്ടത്. തമിഴ്‌നാട് പോലീസിന്റെ വാനിലായിരുന്ന ഇയാളെ കൊണ്ടുവന്നത്. 

വിയ്യൂര്‍ ജയിലിന് മുമ്പിലെത്തിയതോടെ പോലീസുകാര്‍ ബാലമുരുകന്റെ കയ്യിലെ വിലങ്ങ് ഊരി. ഈ തക്കത്തില്‍ ഇയാള്‍ വാനിന്റെ ഇടതുവശത്തെ ഗ്ലാസ് ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം ബാലമുരുകന് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബാലമുരുകന്‍ കേരള അതിര്‍ത്തി കടന്നെന്ന സൂചനയാണ് ലഭിക്കുന്നത്. ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നുണ്ട്. കൊലപാതകം, മോഷണം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍. 2023 സെപ്റ്റംബറില്‍ മറയൂരില്‍ നിന്നാണ് ഇയാളെ അവസാനമായി പിടികൂടിയത്.

'വീട്ടുകാരോട് സംസാരിക്കാൻ പോലും യുവതിയെ അനുവദിച്ചില്ല, ഒളിവിലിരുന്ന് പ്രതി പറയുന്നവ അതിജീവിതക്ക് അപമാനം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം