ബസിൽ കുഴഞ്ഞ് വീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസിലെ ജീവനക്കാരായ ജുബിനെയും ജോൺസനെയും അനുമോദിച്ചു.  

തൃശ്ശൂർ: ബസിൽ കുഴഞ്ഞ് വീണ യുവതിക്ക് ചികിത്സയൊരുക്കിയ ബസ് ജീവനക്കാരെ അനുമോദിച്ചു. തൃശൂർ - ചാവക്കാട് റൂട്ടിലോടുന്ന ജോണീസ് ബസിലെ ജീവനക്കാരായ ജുബിനെയും ജോൺസനെയുമാണ് സി ഐ ജിജോയും അശ്വിനി ആശുപത്രിയിലെ സ്റ്റാഫ് വെൽഫെയർ അസോസിയേഷനും ചേർന്ന് അനുമോദിച്ചത്. തൃശൂരിലേക്ക് ജോലിക്കായി വരുകയായിരുന്ന മുണ്ടൂർ സ്വദേശിനിയായ യുവതി ഇന്നലെയാണ് ബസിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ ബസ് തിരിച്ച് ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player