Asianet News MalayalamAsianet News Malayalam

ഭിന്നശേഷിക്കാരായ കുഞ്ഞിനും അമ്മയ്ക്കുംനേരെ പൊലീസിന്റെ മോശം പെരുമാറ്റമെന്ന് പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭിന്നശേഷിയുള്ള കുട്ടിയെയുമായി രാവിലെ പത്ത് മണിക്ക് സ്റ്റേഷനിലെത്തിയ തന്നെ ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ കാത്തിരുത്തിയെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. 

complaint against pothencode police for rude bahaviour towards a differently abled child and mother
Author
First Published Sep 3, 2024, 8:18 PM IST | Last Updated Sep 3, 2024, 8:18 PM IST

തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുഞ്ഞിനും അമ്മക്കും തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിൽ നിന്നും മോശം പെരുമാറ്റവും ബുദ്ധിമുട്ടുകളുമുണ്ടായെന്ന പരാതിയെ  കുറിച്ച് ഡി.വൈ.എസ്.പി തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്. അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം  സമർപ്പിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവ ദിവസം സ്റ്റേഷനിൽ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിനിയായ യുവതി സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പരാതിക്കാരിക്കെതിരെ പോത്തൻകോട് സ്റ്റേഷനിൽ മറ്റൊരാൾ സിവിൽ തർക്കം ഉന്നയിച്ച് പരാതി നൽകിയെന്നും രാവിലെ 10 ന് സ്റ്റേഷനിലെത്തിയ തന്നെയും കുഞ്ഞിനെയും ഒരു മണിവരെ കാത്തിരുത്തിയെന്നും പരാതിയിൽ പറയുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിൽ പോലീസുദ്യോഗസ്ഥൻ സംസാരിച്ചതായും പരാതിയിലുണ്ട്.

നെടുമങ്ങാട് ഡി.വൈ.എസ്.പി യിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സുഖമില്ലാത്ത കുഞ്ഞുമായി പരാതിക്കാരി സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതായി ഡിവൈഎസ്‍പി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മറ്റൊരു ഡി.വൈ.എസ്.പി യെ കൊണ്ട് ഈ പരാതി അന്വേഷിപ്പിക്കാനാണ്  മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios