നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു. 

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. ലോക് ഡൗൺ നിയമം തെറ്റിച്ച് സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി എൻ.അരുൺ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കൊവിഡ് ചുമതലയുള്ള ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും ഉൾപ്പടെ തെളിവോടുകൂടിയാണ് പരാതി നൽകിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona